ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് ലയൺസ് ക്ലബ്ബിൻ്റെ ആദരവും ഭക്ഷ്യധാധ്യ കിറ്റു വിതരണവും നടന്നു.

ഗുരുവായൂർ: ഗുരുവായൂർ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “അതിജീവനത്തിന് അന്നം ;” പദ്ധതി പ്രകാരം പത്രപ്രവർത്തകരെ ആദരിച്ചു. ലയൺസ് ക്ലബ്ബ് കെട്ടിടത്തിൽ നടന്ന ചടങ്ങിൽ വെച്ച് ലയൺസ് ക്ലബ് ഡിസ്ട്രിക്ക്റ്റ് ചെയർപേഴ്സൺ ലയൺസുഷമ നന്ദകുമാർ ജയകുമാർ (പ്രസ്സ് ക്ലബ്ബ് ), ഷൈജു (പ്രസ്സ് ഫോറം) എന്നിവരെ ആദരിച്ചു. പത്രപ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു ഗുരുവായൂർ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ചെയർമാൻ കെ.വി.രവീന്ദ്രൻ്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് മാസ്ക്കുകൾ വിതരണം ചെയ്തു. പ്രസിഡണ്ട് സി.ഡി.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. സിസ്ട്രിക്റ്റ് ചെയർപേഴ്സൺ കെ.എം.അഷറഫ്, വൈസ് പ്രസിഡണ്ട് ശിവദാസ് മുല്ലപ്പിള്ളി, സെക്രട്ടറി കെ.കെ.ജയരാജ്, ട്രഷറർ സി. എഫ്. വിൻസെൻ്റ്, സി.ജെ.ഡേവിഡ്, പോളി ഫ്രാൻസീസ്, എൻ സുധാകരൻ എന്നിവർ പ്രസംഗിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here