ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ തോല്‍ക്കാനോ, പിന്മാറാനോ രാജ്യം തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുകയെന്നും മോദി പറഞ്ഞു. ഇത്തരം സാഹചര്യം നേരിടുന്നത് ആദ്യമായി. തോല്‍ക്കാനോ പിന്മാറാനോ രാജ്യം തയ്യാറല്ല. നിശ്ചയദാര്‍ഢ്യത്തോടെ ഈ പ്രതിസന്ധി നാം മറികടക്കണം. ലോകം ഇന്ത്യയെ കാണുന്ന രീതി മാറിയിരിക്കുന്നു. നയങ്ങള്‍ കൊണ്ട് ഇന്ത്യ ലോകത്തെ മാറ്റി. നിലവിലുള്ളത് അസാധാരണ സാഹചര്യമെന്നും മോദി പറഞ്ഞു. മാനവികത നേരിടുന്ന വെല്ലുവിളിയാണ് കോവിഡ്. കോവിഡ് പോരാട്ടത്തില്‍ നാം തോല്‍ക്കില്ല.കോവിഡ് പോരാട്ടം നാലുമാസം പിന്നിടുന്നു. ഒരു വൈറസ് ലോകത്തെ മുട്ടു കുത്തിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വയംപര്യാപ്തതയ്ക്ക് ഇപ്പോള്‍ ഒരു അര്‍ത്ഥമുണ്ടായിരിക്കുന്നുവെന്നും മോദി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒറ്റക്കെട്ടാണെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here