കോഴിക്കോട് : കൊറോണ രോഗലക്ഷണങ്ങൾ പ്രകടപ്പിച്ച ആറ് പേരെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും കരിപ്പൂരും കൊച്ചിയിലും വിമാനമിറങ്ങിയ ആറ് പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച്ച ബഹ്റൈനില്‍ നിന്നും കരിപ്പൂരിലെത്തിയ നാലു പേർക്കും ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ രണ്ട് പേർക്കുമാണ് രോഗലക്ഷണം. ഇവർക്ക് പുറമെ ശാരീരിക അസ്വസ്ഥ അനുഭവപെട്ട ഗർഭിണി ഉൾപ്പടെ നാലു പേരെയും കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

കരിപ്പൂരിൽ വിമാനമിറങ്ങിയ മൂന്നു കോഴിക്കോട് സ്വദേശികൾക്കും ഒരു പാലക്കാട് സ്വദേശിക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പുലർച്ച 12.40 വന്ന വിമാനത്തിലെത്തിയ ഇവർക്ക് രോഗലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.

ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇവരുടെ സ്രവ പരിശോധന ഇന്ന് നടത്തും. ഗർഭിണിയെ കൂടാതെ, അസ്ഥിരോഗത്തിന് ചികിത്സയ്ക്ക് എത്തിയ മലപ്പുറം സ്വദേശി, ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശി, കോഴിക്കോട് സ്വദേശി എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തിൽ എത്തിയ രണ്ട്‌ പേരെ കളമശേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. പനിയെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

COMMENT ON NEWS

Please enter your comment!
Please enter your name here