ഗുരുവായൂർ: ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് നമ്മളോരോരുത്തരും മനസിലാക്കുന്ന കാലത്തിലും സ്വന്തം ജീവൻ പണയപ്പെടുത്തി നമുക്ക് കരുതലാകുന്ന മാലാഖമാരെ അന്താരാഷ്ട്ര നഴ്സ് ദിനത്തിൽ പൂച്ചെണ്ടുകൾ നൽകി ആദരിച്ച് യൂത്ത് കോൺഗ്രസ്സ്. യൂത്ത് കോൺഗ്രസ്സ് എടപ്പുള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ആദരവ് ഗുരുവായൂർ നഗരസഭാ കൗൺസിലർ സുഷാബാബു ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.എസ്.സൂരജ്,യൂത്ത് കോൺഗ്രസ്സ് എടപ്പുള്ളി മേഖലാ കമ്മിറ്റി പ്രസിഡന്റ് ആനന്ദ് രാമകൃഷ്ണൻ,മഹിളാ കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി പ്രമീളാ ശിവശങ്കരൻ,മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി സലിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
