അന്താരാഷ്ട നഴ്സ് ദിനത്തിൽ ഗുരുവായൂരിലെ മുതിർന്ന നഴ്സുമാരെയും, ആരോഗ്യ പ്രവർത്തകയെയും ആദരിച്ച് മഹിളാ കോൺഗ്രസ്സ്..

ഗുരുവായൂർ: അന്താരാഷ്ട നഴ്സസ് ദിനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ കോൺഗ്രസ്സ് – മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുതിർന്ന നഴ്സുമാരെയും, ആരോഗ്യ പ്രവർത്തകയെയും ഉപഹാരവും, പൊന്നാടയും, മധുരവും നൽക്കി സമാദരിച്ചു. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മേഴ്സി ജോയ് പൊന്നാട നൽക്കി സമാദരണ സദസ്സിന് തുടക്കം കുറിച്ചു.നഗരസഭ കൗൺസിലർ ശ്രീദേവി ബാലൻഉപഹാര സമർപ്പണം നടത്തി. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ട്, ഐ.എൻ.ടി.യു സി.മണ്ഡലം സെക്രട്ടറി ജോയ് തോമസ് എന്നിവർ മധുരം വിതരണം ചെയ്ത് ദിനത്തിന്റെ ഈസമയത്തെ പ്രത്യേകത കൂടി പങ്ക് വെച്ച് സംസാരിച്ചു.മുതിർന്ന നഴ്സുമാരായ സുജാത രവീന്ദ്രൻ, നിർമ്മല ഗോപാലകൃഷ്ണൻ, ആരോഗ്യ പ്രവർത്തക ജീജാ പ്രകാശൻ എന്നിവരെയാണ് ദിനത്തിന്റെ പ്രാധാന്യം പങ്ക് വെച്ച് വേദി ഒരുക്കി സമാദരം നടത്തിയത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here