ആമസോണിന്റെ 600 ല്‍പരം ജീവനക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ആറ് ജീവനക്കാര്‍ വൈറസ് ബാധിച്ച് മരിച്ചതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യാനയിലെ കമ്പനിയുടെ സംഭരണശാലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അറുനൂറില്‍പരം ജീവനക്കാര്‍ക്കാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചത്. ആറ് പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ടെന്ന് ജമ്പ് പറഞ്ഞു. അതേസമയം നാലുപേര്‍ ശ്വാസകോശ രോഗം കാരണമാണ് മരിച്ചതെന്നാണ് കമ്പനി അറിയിച്ചത്. യു.എസിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചതെന്നാണ് വിവരം. കൊറോണ വ്യാപിക്കുന്നതിനിടയിലും 1,75000 ജീവനക്കാരെ കമ്പനി പുതുതായി നിയമിച്ചതും ഏറെ വിവാദമായിരുന്നു.

ADVERTISEMENT

സുരക്ഷാ ആശങ്കകള്‍ പങ്കുവെച്ച് ഒമ്പത് യുഎസ് സെനറ്റര്‍മാര്‍ കഴിഞ്ഞയാഴ്ച ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന് കത്തെഴുതിയിരുന്നു.മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊറോണ പ്രതിസന്ധിക്കിടെ സംഭരണശാലയുടെ അവസ്ഥയെക്കുറിച്ച് പരസ്യമായി ആശങ്ക ഉന്നയിച്ച നാല് ആമസോണ്‍ തൊഴിലാളികളെ കുറിച്ചും കത്തില്‍ അവര്‍ അന്വേഷിച്ചിരുന്നു.ലോകമെമ്പാടുമായി 150 ദശലക്ഷത്തിലധികം പെയ്ഡ് പ്രൈം വരിക്കാരാണ് കമ്പനിക്ക് ഉള്ളത്.

COMMENT ON NEWS

Please enter your comment!
Please enter your name here