കൊച്ചി: പ്രവാസികളുമായി ദുബായിൽ നിന്നുള്ള IX 434 വിമാനം രാത്രി 8.10ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി. 30 ഗര്‍ഭിണികളും ആറ് കുട്ടികളും ഉൾപ്പെടെ 178 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തൃശൂർ (50), കോട്ടയം (34), എറണാകുളം (29) ജില്ലകളിലേക്കാണു കൂടുതൽ യാത്രക്കാരുണ്ടായിരുന്നത്. യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസുകളിലും ടാക്സികളിലും അതത് ജില്ലകളിലെത്തിക്കും.
ബഹ്റൈനില്‍നിന്ന് 184 യാത്രക്കാരുമായി എയര്‍ ഇന്ത്യ IX 474 വിമാനം കോഴിക്കോടേയ്ക്ക് പുറപ്പെട്ടു. രാത്രി 11.20-ഓടെ ഇത് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ഇന്ത്യന്‍ സമയം എട്ടരയോടെയാണ് വിമാനം ബഹ്റൈനില്‍നിന്ന് പുറപ്പെട്ടത്.
