തൃശ്ശൂര്‍ : ലോക്ക് ഡൗണില്‍ കുടുങ്ങിയ മലയാളികളുമായി വരുന്നതിനിടെ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന ബസ് ഡ്രൈവര്‍ തൃശ്ശൂര്‍, കണ്ടാണശ്ശേരി സ്വദേശി മരിച്ചു. ആട്ടയൂര്‍ വലിയകത്ത് വീട്ടില്‍ സലീമിെൻറ മകന്‍ ഷെഹീറാണ് (28) മരിച്ചത്.  ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെഹീറിനെ കാരൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

ബംഗളൂരുവില്‍ നിന്നും മലയാളികളുമായി വരുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. സേലം ദേശീയ പാതയില്‍വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഷെഹീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റവരെയെല്ലാം കാരൂരിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആകെ 24 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ഐടി ജീവനക്കാരും യാത്രക്കാരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോട്ടയത്തേക്കാണ് ഇവര്‍ ബംഗളൂരുവില്‍ നിന്നും യാത്ര തിരിച്ചത്. ബംഗ്ലൂരുവിലെ സമൂഹമാധ്യമകൂട്ടായ്മകള്‍ വഴിയാണ് ഇവര്‍ ഒരുമിച്ച് ചേര്‍ന്ന് ബസ്സില്‍ കോട്ടയത്തേക്ക് വന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here