അബുദാബി : യു.എ.ഇയില്‍ പുതിയ കോവിഡ് 19 കേസുകളില്‍ വര്‍ധന. ഞായറാഴ്ച 781 പേര്‍ക്ക് പുതിയ കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 18,198 ആയി.

ADVERTISEMENT

ഞായറാഴ്ച 509 പേര്‍ക്ക് രോഗം ഭേദമായി. 13 പേര്‍ മരണപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 4,804 പേര്‍ക്ക് രോഗം ഭേദമായി. ആകെ മരണങ്ങൾ 198 ആണ്. 29,000 അധിക കോവിഡ് -19 പരിശോധനകൾ രാജ്യത്ത് നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

COMMENT ON NEWS

Please enter your comment!
Please enter your name here