സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയ ദോഹ തിരുവനന്തപുരം സര്‍വീസ് നാളെ (ചൊവ്വ) പുറപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന അറിയിപ്പ്. ഖത്തറിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രാലയും നോര്‍ക്കയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതെ സമയം വിമാനത്തിന്റെ പുറപ്പെടല്‍ സമയം വ്യക്തമല്ല. യാത്ര സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. അതിനിടെ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ളവര്‍ക്കും, വിവിധ കാരണങ്ങളാല്‍ യാത്രാ തടസ്സമുള്ളവര്ക്കും യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്. വിമാനത്തില്‍ പോകേണ്ടിയിരുന്നവരില്‍ ചിലര്‍ക്ക് യാത്രാ തടസ്സമുണ്ടായിരുന്നതാകാം വിമാനം മുടങ്ങാന്‍ കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി അറിയിച്ചത്.
യാത്രക്കാരില്‍ ചിലരെയിപ്പോള് ദോഹയിലെ സ്വകാര്യഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. വിമാനമുണ്ടാകുമെന്ന് കരുതി ഇന്നലെ റൂം വെക്കേറ്റ് ചെയ്ത് എത്തിയവര്‍ക്കാണ് ഐസിബിഎഫിന്റെയും ഐസിസിയുടെയും നേതൃത്വത്തില്‍ ഹോട്ടലില്‍ താമസമൊരുക്കിയത്
