വേനല്‍മഴ അടുത്ത അഞ്ചു ദിവസം കൂടി ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 13നാണ് യെല്ലോ അലര്‍ട്ട്. 14ന് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 മുതല്‍ 115.5 വരെ മഴ ലഭിക്കും. 14 വരെ ഇടിമിന്നലോടു കൂടി മഴയുണ്ടാകും. പെട്ടെന്ന് വീശിയടിക്കുന്ന കാറ്റ് അനുഭവപ്പെടും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിക്കുന്നു.

ADVERTISEMENT

അതെസമയം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇടുക്കിയുള്‍പ്പെടെയുള്ള ഡാമുകളില്‍ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രളയസാധ്യത മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നാണ് ആവശ്യം.
കേരളത്തിലേക്ക് തുറക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള ഡാമുകളിലും ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഇതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മണ്‍സൂണ്‍ മഴ പ്രതീക്ഷിച്ച് മെയ് അവസാനത്തോടെ ഡാമുകളില്‍ ജലനിരപ്പ് 10 ശതമാനത്തില്‍ എത്തിക്കാറുണ്ട്. നിലവില്‍ ഡാമുകളില്‍ പതിവിലധികം വെള്ളമായിക്കഴിഞ്ഞു. വേനല്‍മഴയില്‍ നിന്നു മാത്രം 13 കോടി യൂണിറ്റ് അധിക ഉല്‍പാദനം നടത്താനാകുമെന്നാണ് കണക്കാക്കുന്നത്.

കാലവര്‍ഷം സമയത്തിനെത്തുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല. വൈകുകയാണെങ്കില്‍ ജൂണിലേക്കുള്ള വൈദ്യുതിക്കായി ഡാമുകളില്‍ 70 കോടി യൂണിറ്റിനുള്ള വെള്ളം കരുതേണ്ടതുണ്ട്. ഇതിനു പുറമെയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന അധികജലം.

COMMENT ON NEWS

Please enter your comment!
Please enter your name here