ഗുരുവായൂരിനെ പ്രധാന ക്വാറൻ്റീൻ കേന്ദ്രമാക്കിയത് ക്ഷേത്രനഗരിയുടെ ഭാവിയെ കുറിച്ച് ആശങ്കയുണർത്തുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് ആൻ്റോ തോമസ്

ഗുരുവായൂർ: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികളുടെ പ്രധാന ക്വാറൻറീൻ കേന്ദ്രമായി ഗുരുവായൂരിനെ മാറ്റുന്നത് ക്ഷേത്ര നഗരിയുടെ ഭാവിയെ കുറിച്ച് ആശങ്കയുണർത്തുന്നു. പ്രവാസികളെ നാട്ടിൽ എത്തിക്കുമ്പോൾ അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുക എന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാൽ നിലവിൽ ഗുരുവായൂരിൽ താമസിപ്പിച്ചിട്ടുള്ളവരൊന്നും നഗരസഭയിൽ നിന്നുള്ളവരല്ല.

കോവിഡ് കാലം കഴിഞ്ഞാലും തീർത്ഥാടകർക്ക് ഗുരുവായൂരിലെത്താൻ ഭീതിയുളവാക്കുന്ന സാഹചര്യം സൃഷ്ടിക്കരുത്. ഗുരുവായൂരിൻറെ പ്രൗഡിക്ക് മങ്ങലേറ്റാൽ തീർത്ഥാടകരെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന നൂറുകണക്കിന് വ്യാപാരികൾ, ലോഡ്ജ് ഉടമകൾ, ഇത്തരം സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വരുന്ന ജീവനക്കാർ എന്നിവർക്ക് വലിയ പ്രയാസം നേരിടേണ്ടി വരും. ആയതിനാൽ പ്രവാസികളെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ താമസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. നല്ലൊരു ആശുപത്രി പോലുമില്ലാത്ത ഗുരുവായൂരിൽ ഗർഭിണികളും കുട്ടികളും പ്രായമായവരും അടങ്ങുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിലെ ഔചിത്യം അധികൃതർ വ്യക്തമാക്കണം. അത്തരം സൗകര്യങ്ങളൊന്നും പരിഗണിക്കാതെ പ്രവാസികളെ കൂട്ടത്തോടെ ഗുരുവായൂരിൽ താമസിപ്പിക്കാനെടുത്ത തീരുമാനം അടിയന്തിരമായി പുനപരിശോധിക്കണം. ക്ഷേത്രനഗരിയുടെ പ്രാധാന്യം മനസ്സിലാക്കി ഗുരുവായൂരിനെ സംരക്ഷിക്കാൻ അടിയന്തരമായി ജില്ല ഭരണകൂടം നടപടികൾ കൈക്കൊള്ളണമെന്ന് മുൻ പ്രതിപക്ഷ നേതാവ് ആൻ്റോ തോമസ് ആവശ്യപ്പെട്ടു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here