കൊവിഡുമായി ബന്ധം സംശയിക്കാവുന്ന അപൂര്‍വ രോഗത്താല്‍ ന്യൂയോര്‍ക്കില്‍ മൂന്ന് കുട്ടികള്‍ മരിച്ചത് പുതിയ ആശങ്ക സൃഷ്ടിക്കുന്നു. കുട്ടികളില്‍ രോഗവ്യാപനം അപകടരമായി മാറിയേക്കും എന്ന ആശങ്കയാണ് ഇത് സൃഷ്ടിക്കുന്നതെന്ന ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യൂമോ മുന്നറിയിപ്പ് നല്‍കി. ഹൃദയത്തില്‍ മാരകമായ ക്ഷതമേല്‍ക്കല്‍, രക്തകുഴലുകളില്‍ വീക്കം വരുന്ന കാവാസക്കി രോഗം (Kawasaki disease) എന്നിവയാണ് കുട്ടികളില്‍ കണ്ടത്. കൊവിഡ് വൈറസില്‍നിന്ന് ഇത്തരം രോഗങ്ങളിലേക്കുള്ള മാറ്റത്തെ ഗൗരവത്തോടെ കാണണം എന്നാണ് മുന്നറിയിപ്പ്. രക്തക്കുഴലുകള്‍ക്ക് ക്ഷതമേല്‍ക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്നും ഇത് കാരണമാകുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ക്യൂമോ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിലിയിലുമായി മരിച്ച മൂന്ന് കുട്ടികളിലാണ് ഈ രോഗങ്ങള്‍ കണ്ടത്. ഇതില്‍ ഒരു കുട്ടിക്ക് അഞ്ച് വയസ്സ ആയിരുന്നു. മറ്റൊരു കുട്ടിക്ക് നാല് വയസ്സും. ന്യൂയോര്‍ക്കില്‍ കുട്ടി മരിച്ചതിന്റെ കാരണം കൊവിഡ് അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റൊരു രോഗമാണെന്ന് എന്ന് സംശയിക്കുന്നതായി അറിയിച്ചു. ഇത്തരത്തിലുള്ള 73 കേസുകള്‍ ന്യൂയോര്‍ക്കില്‍ ആരോഗ്യ വിദഗ്ധര്‍ പഠന വിധേയമാക്കുകയാണ്. കൊറോണ വൈറസ് കുട്ടികളില്‍ കാര്യമായി ബാധിച്ചേക്കില്ലെന്ന മുന്‍ധാരണകളെ തിരുത്തുന്നതാണ് ഇതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വസ്തുതാപരമായ വ്യക്തതകള്‍ ഇനിയും വരേണ്ടതുണ്ട്. പ്രാഥമിക വിദ്യാലയങ്ങളില്‍ ഉള്ള കുട്ടികള്‍ കാവാസാക്കി രോഗത്തിന് സമാനമായ ലക്ഷങ്ങളാണ് കാണിക്കുന്നത്. അതല്ലെങ്കില്‍ ടോക്‌സിക് ഷോക്ക് ലക്ഷങ്ങളാണ് ഉണ്ടാകുന്നത്. ശരീരത്തില്‍ മുഴുവന്‍ അണുബാധ ഉണ്ടാകുന്നതാണ് ഇതിന്റെ ലക്ഷണം. കുറേ ആഴ്ചകളായി ഇത് കാണുന്നുണ്ടെങ്കിലും കൊവിഡുമായി ഇതിന്റെ ബന്ധം എന്തെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്- ക്യൂമോ വ്യക്തമാക്കി. ഈ രോഗത്തിന്റെ ജനിതകഘടന പരിശോധിക്കാനും പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കാനും ന്യൂയോര്‍ക്ക് ജീനോം സെന്ററിനോടും റാക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയോടും നിര്‍ദേശിച്ചിട്ടുണ്ട്.

പനി, തൊലിപ്പുറത്തെ നിറം മാറ്റം, ഗന്ഥികളിലെ വീക്കം, രോഗം രൂക്ഷമാകുന്ന സന്ദര്‍ഭത്തില്‍ ഹൃദയ ധമനികളിലെ വീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങളായി കാണുന്നത്. ഇത് ശരീരത്തിലാകെ അണുബാധയുണ്ടാക്കുന്ന കവാസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് സമാനമായയതാണ്. പുതിയ കൊറോണ വൈറസ് ആയ കൊവിഡ് -19നുമായി ഇതിന് ബന്ധമുണ്ടോ എന്ന ഗവേഷണം കൂടി ശാസ്ത്രജ്ഞര്‍ നടത്തും. കാരണം ഇത് ഉള്ള എല്ലാ കുട്ടികളിലും കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടില്ല.

ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും ഇതേ രോഗലക്ഷണങ്ങളോടെ ഒരു കുട്ടി മരിച്ചതിനെ കുറിച്ച് അറിയിച്ചു. നാല് വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ഈ കുട്ടിക്കും കൊറോമ പോസറ്റീവ് സ്ഥിരീകരിച്ചിരുന്നില്ല. ഈ കുട്ടിയുടെ കാര്യത്തില്‍ വ്യത്യസ്തമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. യുഎസില്‍ കൊവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ് ന്യൂയോര്‍ക്കും ന്യൂ ജേഴ്‌സിയും. എപ്പിക് സെന്റര്‍ എന്നാണ് ഈ രണ്ട് സംസ്ഥാനങ്ങളെയും ആരോഗ്യ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. യുഎസില്‍ ഇതുവരെ മരിച്ച് 77,700ലേറെ പേരില്‍ പകുതിയും ഈ രണ്ട് സംസ്ഥാനങ്ങളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here