ലോക്ക് ഡൗണില്‍ കര്‍ണാടകയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ആദ്യ ബസ് പുറപ്പെട്ടു. തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ കോണ്‍ഗ്രസ് ഭവന് മുന്നില്‍, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡികെ ശിവകുമാര്‍ ബസിസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.

ADVERTISEMENT

കുമളി വഴി കായംകുളത്തേക്കുള്ള ബസില്‍ 25പേരാണുള്ളത്. കര്‍ണാടക കോണ്‍ഗ്രസാണ് യാത്രക്കാരുടെ ചിലവ് വഹിക്കുന്നത്. ചൊവ്വാഴ്ച അതിര്‍ത്തി കടക്കാനുള്ള കേരളത്തിന്റെ പാസ് ലഭിച്ചിട്ടുള്ളവരാണ് ബസിലുള്ളത്. പാസ് ലഭിച്ചിട്ടുള്ളവര്‍ക്കാണ് സൗജന്യ യാത്ര ഒരുക്കുന്നത്. യാത്രയുടെ ചുമതലയുള്ള എന്‍.എ. ഹാരിസ് എം.എല്‍.എ, കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്‍റ് സത്യന്‍ പുത്തൂര്‍, ജനറല്‍ സെക്രട്ടറി വിനു തോമസ്, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോ-ഓഡിനേറ്റര്‍ എന്‍.എ മുഹമ്മദ് ഹാരിസ് നാലപ്പാട്, ബാംഗ്ലൂര്‍ കേരള സമാജം ജനറല്‍ സെക്രട്ടറി റെജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here