തിരുവനന്തപുരം: മദ്യം ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു. ഇതിനായി സോഫ്റ്റെവെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. വെര്‍ച്ചുല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും ആലോചയുണ്ട്. കേരള സ്റ്റാര്‍ട്അപ് മിഷന് ബെവ്കോ എം.ഡി ഇത് സംബന്ധിച്ച് ഒരു കത്ത് ഇതിനകം നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍‌ സോഫ്റ്റ്‍വെയറും ആപ്പും ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്കായി മൊബൈല്‍ എസ്.എം.എസ് വഴി മദ്യം ലഭ്യമാക്കാനും ആലോചനയുണ്ട്. എന്നാല്‍ നിലവിലുള്ള ചട്ടം ഭേദഗതി ചെയ്യാതെ ഇക്കാര്യങ്ങളൊന്നും സാധ്യമല്ല. മറ്റന്നാള്‍ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണനയില്‍ വരും എന്നാണ് വിലയിരുത്തല്‍. ബെവ്കോ പൂര്‍ണ്ണമായും തുറന്നാല്‍ നിയന്ത്രിക്കാനാവാത്ത ആള്‍ക്കൂട്ടമുണ്ടാകും ഇത് പരിഹരിക്കാനാണ് മാദ്യം വില്‍ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here