ഗുരുവായൂർ:മാതൃദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സിന്റെയും, മഹിളാ കോൺഗ്രസിന്റെയും പിന്തുണയോടെ ഗുരുവായൂർ നഗരസഭാ കൗൺസിലർമാരുടെ കൂട്ടായ്മയിൽ മാതൃകാ മഹിളകൾക്ക് സ്നേഹാദരം നൽകി. ഗുരുവായൂരിൽ നിരവധി പ്രസ്ഥാനങ്ങളുമായി പങ്ക് ചേർന്ന് സക്രിയമായി എന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നടത്തുന്ന സുവിതം ഫൌണ്ടേഷൻ ഭാരവാഹിയും , മാതൃകാ അദ്ധ്യാപകയായും പ്രവർത്തകനിരയിൽ നിറസാന്നിദ്ധമായ വിജയലക്ഷ്മിരാമൻകുട്ടി മേനോൻ, കൃത്യനിർവഹണവുമായി സേവനനിരതമായി കർത്തവ്യപാടവത്തോടെ പ്രവർത്തി ചെയ്യുന്ന ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ ഓഫീസർമാരായ ശ്രീജ, സ്മിത, പ്രിയ, സൗമ്യ എന്നിവരെയാണ് ഉപഹാരവും, പൊന്നാടയും നൽക്കി മാതൃദിനത്തിൽസമാദരിച്ചത്.
മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് മേഴ്സി ജോയ് അദ്ധ്യക്ഷയായി. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ ഷൈലജ ദേവൻ ഉപഹാര സമർപ്പണം നടത്തി. കൗൺസിലർമാരായ ശ്രീദേവി ബാലൻ, സുഷാ ബാബു, പ്രിയാ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

