പാസില്ലാതെ വാളയാർ ചെക്ക് പോസ്റ്റിലെത്തിയ
വരെ കോയമ്പത്തൂരിലേക്ക് മാറ്റി

കോയമ്പത്തൂർ: കേരള സർക്കാറിന്‍റെ പാസില്ലാതെ വാളയാർ ചെക്ക് പോസ്റ്റിലെത്തിയ ആളുകളെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 172 പേരെയാണ് കോയമ്പത്തൂരിലെ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റിയത്. വാളയാർ ചെക്ക് പോസ്റ്റിലെ മൂന്ന് കിലോമീറ്റർ ദൂരം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു.

ഇന്നലെ പുലർച്ചെ 5 മണി മുതൽ വന്നവർ ഉൾപ്പെടെ സമീപത്തെ കുറ്റികാട്ടിലും റോഡരികിലുമായാണ് സമയം തള്ളി നീക്കിയത്. മറ്റ് ദിവസങ്ങളിൽ പാസ് ലഭിച്ച ആളുകള്‍ക്ക് രാത്രി 7 മണിയോടെ അതിർത്തി കടക്കാൻ അനുമതി നൽകി. എന്നാൽ പാസില്ലാത്തവരെ അതിർത്തിയിൽ തടഞ്ഞത് പൊലീസും യാത്രക്കാരും തമ്മിലെ വാക്കുതർക്കത്തിന് കാരണമായി. പാസില്ലാത്തവരെ കേരള അതിർത്തി കടത്തരുതെന്ന മുഖ്യമന്ത്രി കർശന നിലപാട്‌ എടുത്തതോടെ മന്ത്രി എ.കെ ബാലൻ, മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവർ ഇടപെട്ട് പാസില്ലാത്തവരെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചു. കോയമ്പത്തൂരിൽ കഴിയുന്നവർക്ക് അവർ യാത്ര പുറപ്പെട്ട ജില്ലാ കലക്ടറുടെയും എത്തിച്ചേരേണ്ട ജില്ലയിലെ കലക്ടറുടെയും അനുമതി ലഭിച്ച ശേഷം മാത്രമേ വാളയാർ അതിർത്തി കടത്തിവിടൂ. കേരള അതിർത്തി മുതൽ 3 കിലോമീറ്റർ ദൂരം വരെ നിയന്ത്രണ മേഖലയാക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഈ മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.

guest
0 Comments
Inline Feedbacks
View all comments