തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; കല്ലേറിൽ സിഐയ്ക്ക് പരിക്ക്

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ സംഘര്‍ഷവും കല്ലേറുമുണ്ടായി. കല്ലേറില്‍ പേട്ട സിഐ ഗിരിലാലിനു പരുക്കേറ്റു. ഒരുവാതില്കോട്ടയ്ക്കു സമീപം ഒരു മാളിന്റെ നിര്‍മ്മാണത്തിനെത്തിയ 670തോളം തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിത്. കൂട്ടംകൂടിനിന്ന തൊഴിലാളികളോട് ക്യാമ്പിലേയ്ക്ക് മടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ കൂട്ടാക്കിയില്ല. പൊലീസിന് നേരെ കല്ലേറ് തുടങ്ങുകയും ചെയ്തു. പിന്നീട് കൂടുതൽ പൊലീസ് എത്തി സംഘർഷം നിയന്ത്രണവിധേയമാക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പുറത്തിറങ്ങി പ്രതിഷേധിച്ചത് വലിയ വിവാദമായിരുന്നു. ഈ സംഭവം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ആരോപിച്ചിരുന്നു.
