ചൊ​വ്വാ​ഴ്ച മു​ത​ൽ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ർ​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ൽ 15 സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ഉ​ണ്ടാ​കും.

ലോക്ഡൗണിനെ തുടർന്നു മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. ന്യൂഡൽഹിയിൽ നിന്നു അസം, ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു, ജാർഖണ്ഡ്, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലേക്കായിരിക്കും ട്രെയിൻ.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here