ഗുരുവായൂര്‍ : ഗുരുവായൂര്‍ സ്വകാര്യ ലോഡ്ജിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ചാവക്കാട് പുന്നയൂര്‍ക്കുളം സ്വദേശികളായ ദമ്പതികള്‍ മെയ് 7 ന് ആണ് അബുദാബിയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയത് .തുടര്‍ന്ന് നിരീക്ഷണത്തിനായി മമ്മിയൂരിലെ ഗെറ്റ് വേ ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കുകയായിരുന്നു .രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇന്നലെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു .
ദേവസ്വം ഗസ്റ്റ് ഹൌസ് ആയ കൌസ്തൂഭത്തില് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാനത്ത് നിന്ന് വന്ന ആളെയും വീട്ടിലെ നിരീക്ഷണത്തില്‍ ആക്കി . ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവരെ വീട്ടിലെ നിരീക്ഷണത്തില്‍ ആക്കിയാല്‍ മതിയെന്ന പുതിയ തീരുമാനപ്രകാരമാണ് ഇയാളെ വീട്ടിലേക്ക് അയച്ചത് .ഇപ്പോള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തി ബാബു ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 40 പേരും അബുദാബിയില്‍ നിന്ന് വന്ന 35 പേരുമടക്കം ആകെ 75 പേരാണ് ഗുരുവായൂരില്‍ നിരീക്ഷണത്തില്‍ ഉള്ളത് . ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരെ തിങ്കളാഴ്ച വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാനും സാധ്യത ഉണ്ട് എന്ന് ആരോഗ്യവിഭാഗം അറിയിച്ചു .
