ഗുരുവായൂർ: ഗുരുവായൂരിനെ കേന്ദ്രീകരിച്ച് വർഗ്ഗീയ പ്രചരിപ്പിക്കാനും അതുവഴി മത – വിദ്വേഷം വളർത്താനുമുള്ള സംഘപരിവാർ – കോൺഗ്രസ്സ് പരിശ്രമങ്ങളെ പരാജയപ്പെടുത്താൻ എല്ലാ മതിരപേക്ഷ വിശ്വാസികളും മുന്നോട്ട് വരണമെന്ന് സി . പി . ഐ ( എം ) ചാവക്കാട് ഏരിയാകമ്മിറ്റി അഭ്യർഥിക്കുന്നു . ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നാട് നേരിടുന്ന മഹാമാരിയെ പ്രതിരോധിക്കുന്ന സമയത്താണ് രാഷ്ട്രീയ ലക്ഷ്യം വെച്ചുളള ഇക്കൂട്ടരുടെ ഈദുഷ് പ്രവർത്തി നടക്കുന്നത്. ഗുരുവായൂർ ദേവസ്വം , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതും , ഗുരുവായൂരിലെ ചില ലോഡ്ജുകൾ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുളള കോറോം ഡയറീസ് കേന്ദ്രങ്ങളാക്കിയതുമാണ് ഇക്കൂട്ടർ വർഗ്ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

ADVERTISEMENT

രാജ്യത്തെ വത്യസ്ത മത വിശ്വാസികളും , വിവിധങ്ങളായ ആരാധാനാലയങ്ങളും ഇതിനകം അവരുടെ നിരവധി സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് നൽകിയിട്ടുണ്ട് . കൂടാതെ കോടി കണക്കിന് രൂപ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും , സ്വമേധയ ജനങ്ങളെ സഹായിക്കാൻ ചിലവഴിക്കുകയും ചെയ്തിട്ടുണ്ട് .കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകത്തിന് തന്നെ മാത്യകയായി മാറിയ കേരളത്തിലെ ജനകീയ കൂട്ടായ്മയെ തകർക്കാനുള്ള നിരവധി ശ്രമങ്ങൾ കോൺഗ്രസ്സും , വിവിധ വർഗ്ഗീയ ശക്തികളും നടത്തിയെങ്കിലും അതെല്ലാം പ്രബുദ്ധരായ കേരള ജനം തളളികളയുകയാണ് ചെയ്തത്, ഈ പശ്ചാത്തലത്തിലാണ് , വിശ്വ പ്രസിദ്ധമായ ഗുരുവായൂരിനെ വർഗ്ഗീയത പ്രചരിപ്പിക്കാനും , അതുവഴി മത – വിദ്വേഷം വളർത്താനുമുളള വേദിയാക്കാൻ ഇക്കൂട്ടർ പരിമിക്കുന്നത് മത സാഹോദര്യത്തിന് പേരുകേട്ട ഗുരുവായൂരിന്റെ സദ്പാരമ്പര്യം തകർക്കാനുള്ള ഈ നീക്കം ജനങ്ങൾ തിരിച്ചറിയണമെന്നും , ഇത് പരാജയപ്പെടുത്തണമെന്നും സവിനയം എം. കൃഷ്ണദാസ്. അഭ്യർത്ഥിച്ചു .

COMMENT ON NEWS

Please enter your comment!
Please enter your name here