വാളയാർ∙ കോൺഗ്രസ് എംപി, എംഎൽഎമാരുടെ സംഘം വാളയാറിലെത്തി. എംപിമാരായ ടി.എൻ. പ്രതാപൻ, വി.കെ .ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരടങ്ങിയ സംഘമാണ് എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും ഇവർ ബന്ധപ്പെട്ടു. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാമെന്നും ഇവർ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ളവരുടെ വിവരങ്ങളും ശേഖരിച്ചു.യൂത്ത് കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് കുടുങ്ങിക്കിടന്നവർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here