കൊറോണ ലോക് ഡൗണിലും കിടപ്പു രോഗികൾക്ക് ആശ്വാസമായി അനിൽ കല്ലാറ്റ്.

ഗുരുവായൂർ: മുതിർന്ന പൗരന്മാർക്കും, ആശയറ്റ രോഗികൾക്കും, നിരാലംബർക്കും, കിടപ്പു രോഗികൾക്കും ഉള്ള പരിചരണം തൻ്റെ ജീവിതത്തീൻ്റെ ഭാഗമാക്കിയ അനിൽ കല്ലാറ്റിനിത്  തിരക്കു പിടിച്ച സമയം.

ആർദ്രം പാലിയേറ്റിവ് കെയർ  സെൻ്റർ ചെയർമാനും ഗുരുവായൂരിലെ മാധ്യമ പ്രവർത്തകനുമായ അനിൽ കല്ലാറ്റിന് ഇപ്പോൾ  കൊറോണയുമില്ല ലോക് ഡൗണുമില്ല.

വർഷങ്ങളായി  നൂറു കണക്കിന് കിടപ്പു രോഗികളെയാണ് അനിൽ യാതൊരു ലാഭേഛയുമില്ലാതെ വീടുകളിലെത്തി അവർക്കു സ്വന്തന സ്പർശമേകുന്നത്. അത് മരുന്നായും, പ്രവർത്തിയായും, മറ്റു ഉപകരണങ്ങളായും. ആ കാര്യത്തിൽ സാമ്പത്തികമായി ഉള്ളവരും ഇല്ലാത്തവരും ശുശ്രൂഷിക്കാൻ മക്കളും ബന്ധുക്കളും ഉള്ളവരും ഇല്ലാത്തവരും അദ്ദേഹത്തിന് ഒരുപോലെ തന്നെ.

ആശുപത്രികളിൽ നിന്ന് മടക്കിയ കിടപ്പു രോഗികളിൽ പലർക്കും അനിലിൻ്റെ സാമിപ്യമാണ് മരുന്നിനേക്കാൾ കൂടുതൽ ഫലപ്രദം.

കൊറോണ ലോക് ഡൗൺ ആയതു മൂലം സാധാരണക്കാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സമയത്ത് പോലും, ഒരു ഫോൺ വിളിയിൽ ഓടി എത്തുന്നു അനിൽ കല്ലാറ്റ്, കിടപ്പു രോഗികളുടെ സന്തോഷത്തിനായ്…

മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കുന്ന, വൃദ്ധജനങ്ങൾക്ക് പ്രത്യാശ നൽകുന്ന അനിൽ കല്ലാറ്റിനും കുടുംമ്പത്തിനും ആയുരാരോഖ്യ സൗഖ്യം നേരാത്ത അനുഭവസ്ഥർ ഉണ്ടാവാനിടയില്ല.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here