നിറഞ്ഞ വാത്സല്യത്തിൻ്റെ…
കരുതലിൻ്റെ… അതിലുപരി
അണയാത്ത സേനഹത്തിൻ്റെ
അവസാന വാക്ക്…!!
തെളിയുമ്പോഴും, അണഞ്ഞു കഴിഞ്ഞാലും
പ്രകാശം പരത്തുന്ന ഒരേയൊരു
സ്നേഹ സ്രോതസ്സ്…!!
“അമ്മ” യെന്ന രണ്ടക്ഷരത്തിൻ്റെ
വ്യാപ്തിയും ഗഹനവും മറ്റൊരു
വാക്കിനും അവകാശപ്പെടാനില്ല
“പരസ്യ”വും “ദിന”ങ്ങളും ആവശ്യമില്ലാത്ത
ആ ദൈവീകതക്കാകട്ടെ ആശംസകൾ!!!
ദിവ്യൻ അഞ്ഞൂർ.