ഷാര്‍ജയില്‍ നിന്ന് 200 ഓളം പേര്‍ ഇന്ന് നാട്ടിലേക്ക് പറക്കും

ദുബായ് • വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഷാർജയിൽ നിന്ന് 200 ഓളം ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് ലഖ്‌നൗവിലേക്ക് പുറപ്പെടും. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഷാർജയിൽ നിന്ന് 200 ഓളം ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് ലഖ്‌നൗവിലേക്ക് പറക്കും. ശനിയാഴ്ച രാവിലെ 10 മണിയോടെ യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ എത്താൻ തുടങ്ങി.

ജോലി നഷ്ടപ്പെട്ട് കടുത്ത പ്രതിസന്ധിയിലായ 200 ഇന്ത്യൻ പ്രവാസികള്‍ വെള്ളിയാഴ്ച ചെന്നൈയിലേക്ക്മടങ്ങി. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ രണ്ടാം ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ദുരിതത്തിലായ 360 ഓളം ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചു. ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 37 ഗർഭിണികളും ചികിത്സാ രോഗികളായ 42 യാത്രക്കാരും ഈ വിമാനങ്ങളിലുണ്ടായിരുന്നു. മെയ് 7 മുതലാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുന്ന ദൗത്യം ഇന്ത്യൻ സർക്കാർ ആരംഭിച്ചത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here