ദില്ലി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി ലണ്ടനിൽ നിന്നുളള വിമാന സർവ്വീസിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് ലണ്ടനിൽ നിന്ന് തിരിക്കുന്ന വിമാനം നാളെ പുലർച്ചെ ഒന്നരയ്ക്ക് മുംബൈയിലെത്തും. ഇന്നലെ നിശ്ചയിച്ചിരുന്ന കുവൈറ്റ് ഹൈദരാബാദ് വിമാനം ഇന്ന് പുറപ്പെടും. ബംഗ്ളാദേശിലെ ധാക്കയിൽ നിന്ന് ഒരു വിമാനം കൂടി ഇന്ന് ദില്ലിക്ക് വരും. മലേഷ്യയിലെ ക്വാലാലംപുരിൽ നിന്നും വിമാനം മുംബൈയിൽ എത്തുന്നുണ്ട്.

ADVERTISEMENT

]അമേരിക്കയിൽ കുടുങ്ങിക്കിടക്കുന്നവരെ മടക്കിക്കൊണ്ടു വരാനുള്ള ആദ്യ വിമാനം ഇന്ന് സാൻഫ്രാൻസിസ്കോയിൽ ഇറങ്ങും. നാളെ ഇന്ത്യൻ സമയം രാവിലെ പതിനൊന്നോടെ വിമാനം ഇന്ത്യയ്ക്ക് തിരിക്കും. അതേ സമയം അമേരിക്കയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ളവർക്കായി ബെംഗളൂരുവിലേക്ക് ഒരു സർവ്വീസ് വേണമെന്ന ആവശ്യവും ശക്തമാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here