നാലായിരം കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: കൊച്ചുകുട്ടികളടക്കം 4000 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ മാതൃകയാകുന്നു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് കൊറോണ ദുരിതത്തില്‍പെട്ട കുട്ടികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കാരുണ്യപ്രവര്‍ത്തനം നിരവധി കുട്ടികളുടെ ജീവിതം മാറ്റിമറിക്കുമെന്ന് സന്നദ്ധ സംഘടന അവരുടെ ട്വിറ്ററില്‍ കുറിച്ചു. മൈബിഎംസി സ്‌ക്കൂളിന്റെ സഹായത്തിനായി ഹൈ5 യൂത്ത് ഫൗണ്ടേഷനാണ് ട്വിറ്ററിലൂടെ സച്ചിന് നന്ദി അറിയിച്ചിരിക്കുന്നത്.

തനിക്ക് ഇത്രയധികം കുട്ടികളിലേക്ക് സഹായം എത്തിക്കാനായതിന്റെ നന്ദിയും സച്ചിന്‍ ട്വിറ്ററിലൂടെ പ്രകടിപ്പിച്ചു. ഹൈ5 ടീമിന് എല്ലാ വിധ ആശംസകളും. നിങ്ങളുടെ സഹായം നിത്യവൃത്തിക്ക്‌പോലും വകയില്ലാത്തവരെ സഹായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. സച്ചിന്‍ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രിയുടെ കൊറോണ പ്രതിരോധ നിധിയിലേക്ക് 25 ലക്ഷം നല്‍കിയ സച്ചിന്‍ മഹാരാഷ്ട്രാ സര്‍ക്കാറിനും അത്രതന്നെ തുക നല്‍കിയിരുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here