ചാവക്കാട് : ചാവക്കാട് പ്രസ് ക്ലബ് അംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. തൃശൂർ ബാർ അസോസിയേഷൻ ട്രഷററും സാമൂഹിക പ്രവർത്തകനുമായ പ്രമുഖ അഭിഭാഷകൻ എം. ആർ . മൗനീഷ് പ്രസ് ക്ലബ് പ്രസിഡൻ്റ് കെ.സി. ശിവദാസിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗ ഭീതിക്കിടയിലും ഊർജസ്വലമായ പ്രവർത്തനമാണ് മാധ്യമ പ്രവർത്തകർ നടത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ .എം.ആർ .മൗനീഷ് പറഞ്ഞു. പ്രസ് ക്ലബ് ട്രഷറർ എം.എസ് ശിവദാസ് പ്രസംഗിച്ചു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here