കൊച്ചി: ഗുരുവായൂർ ദേവസ്വം ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതു തടയണമെന്ന ഹർജി ഹൈക്കോടതി ഫുൾബെഞ്ചിലേക്ക്‌ റഫർ ചെയ്തു. ഉചിതമായ ബെഞ്ചിനെ തീരുമാനിക്കാൻ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു കേസ് വിട്ടു.

ADVERTISEMENT

ദേവസ്വത്തിന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഫുൾബെഞ്ചിന്റെ മുന്നിൽ കേസ് നിലവിലുണ്ട്. ഇത് കണക്കിലെടുത്താണ് കോടതി നടപടി. അഞ്ചുകോടി രൂപ കൈമാറുന്നത് ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്ന്‌ ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

തുക കൈമാറാനുള്ള ഭരണസമിതി തീരുമാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സമിതിയംഗങ്ങളെ തുടരാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി. ബാബു സമർപ്പിച്ചതുൾപ്പെടെയുള്ള ഹർജികളാണ്‌ കോടതി പരിഗണിച്ചത്. ദുരിതാശ്വാസനിധിയിലേക്ക്‌ കൂടുതൽ തുക നൽകാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന്‌ ഗുരുവായൂർ ദേവസ്വം അഭിഭാഷകൻ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here