ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആക്ടിനു വിരുദ്ധമായി ദേവസ്വം ഫണ്ട് വകമാറ്റി ചെലവാക്കുകയും, ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വയമേവ സംഖ്യ നൽകുന്നതിനുള്ള ജീവനക്കാരുടെ അവകാശം നിഷേധിച്ച് ശമ്പളം പിടിച്ചു പറിക്കുകയും ചെയ്ത ദേവസ്വം ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിക്കുന്നതായി ഗുരുവായൂർ ക്ഷേത്ര കാർമിക് സംഘം (ബി.എം.എസ്.) അറിയിച്ചു.. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ബി.എം.എസ്. മേഖലാ ഓഫീസിന് സമീപം സാമൂഹിക അകലം പാലിച്ച് പ്രതിഷേധ സമരം നടത്തി. സമരം ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here