ഗുരുവായൂർ: ഗുരുവായൂരിലെ കൊവിഡ് കെയര്‍സെന്ററില്‍ നിന്ന് നാല് പേരെ സ്രവ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തി മമ്മിയൂരിലെ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരിലാണ്. അബുദാബിയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ട ആളുമായി സമ്പർക്കം പുലർത്തിയ നാല് പേരെയാണ് പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ജാഗ്രത മാത്രമാണ് ഇതെന്നും ആശങ്കകളില്ലെന്നും ഡിഎംഒ ഡോ. കെ. ജെ റീന അറിയിച്ചു.. ഒരു ചെറിയ കുട്ടിയും ഇവരുടെ മാതാപിതാക്കളും കാഞ്ഞാണി സ്വദേശിയായ 22 കാരനും അടക്കം നാല് പേരെയാണ് പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അബുദാബി ഫ്‌ളൈറ്റിലെത്തിയ 39 പേരെ മമ്മിയൂരിലെ കോവിഡ് കെയര്‍ സെന്ററിലാക്കിയത്. ഇവരില്‍ ഗര്‍ഭിണിയേയും പ്രായമായ അമ്മയേയും വീട്ടിലേക്ക് പറഞ്ഞയച്ചു.ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയും. ബാക്കിയുള്ള 33 പേരും ലോഡ്ജില്‍ നിരീക്ഷണത്തിലാണ്. കൃത്യമായ നിരീക്ഷണത്തിൽ സർക്കാർ നിയമങ്ങൾ പാലിച്ചു കൊണ്ടാണ് ഇവർക്ക് സംരക്ഷണം നൽകുന്നത്. ഡിഎംഒയുടെ നിർദേശപ്രകാരം ക്വറന്റയിനിൽ ഉള്ളവർക്ക് ഓരോരുത്തർക്കായി പ്രത്യേകം കൗസിലിംഗ് നൽകുന്നുണ്ട്.

ഇതേ സമയം ഇവരുടെ ബന്ധുക്കള്‍ ലോഡ്ജിന് മുന്നിലെത്തുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവവരെ ജനല വഴി പുറത്തേക്ക് കാണുന്നതിനാണ് ബന്ധുക്കളെത്തുന്നത്. ഇതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ലോഡ്ജിന് മുന്നില്‍ തടിച്ച് കൂടുന്നവരെ പോലീസ് ലാത്തി വീശി ഓടിക്കുകയാണ്. ലോഡ്ജ് പരിസരത്ത് കറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here