കോവിഡ് – 19; സാഹായ ഹസ്തവുമായി ഗുരുവായൂർ ജനസേവ ഫോറം.

ഗുരുവായൂർ: ഗുരുവായൂർ ജനസേവ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മരുന്നുകിറ്റും, ഭക്ഷണകിറ്റും ഇന്ന് ഗുരുവായൂരിൽ വിതരണം ചെയ്തു. മരുന്ന് വിതരണം വി. പി. മേനോനും, ഭക്ഷണകിറ്റ് വിതരണം വസന്തമണി ടീച്ചറും ഉത്ഘാടനം ചെയ്തു. അർഹതയുള്ള 40 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളം,  20 ഓളം കുടുംബങ്ങൾക്ക് അവശ്യ മരുന്നുകളുമാണ് വിതരണം ചെയ്തത്. സെക്രട്ടറി എം പി പരമേശ്വരൻ വിഷയം അവതരിപ്പിച്ചു, വൈസ് പ്രസിഡന്റ്‌ സജിത് കുമാർ അദ്യക്ഷത വഹിച്ചു,, അനൂപ് ശാന്തി, ഒ ജി രവീന്ദ്രൻ, വിദ്യാസാഗർ, ഉഷ വി മേനോൻ, പി ആർ സുബ്രമണ്യൻ  എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here