സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബാക്കിയുള്ള പൊതുപരീക്ഷകള്‍ ജൂലായ് ഒന്ന് മുതല്‍ 15 വരെ നടത്തുമെന്ന് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. പരീക്ഷകളുടെ തീയതികളടക്കം വിശദമായ ഷെഡ്യൂള്‍ സിബിഎസ്ഇ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ്, മെയിന്‍ പരീക്ഷാ തീയതികള്‍ കഴിഞ്ഞ ദിവസം രമേഷ് പൊഖ്രിയാല്‍ വീഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചിരുന്നു. കൊറോണ വ്യാപനം തടയുന്നതിനായുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ കോളേജുകളും യൂണിവേഴ്‌സിറ്റികളും മാര്‍ച്ച് 16ന് അടച്ചിരുന്നു. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ്, മെയിന്‍ പരീക്ഷാ തീയതികള്‍ കഴിഞ്ഞ ദിവസം രമേഷ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here