“വീട്ടിൽ ഒരു കൃഷിത്തോട്ടം” ലയൺസ്‌ ക്ലബ്‌ ഓഫ് ഗുരുവായൂർ പച്ചക്കറി തൈകളും, പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

ഗുരുവായൂർ: കോവിഡ് 19 കാലത്ത് “വീട്ടിൽ ഒരു കൃഷിത്തോട്ടം” എന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ലയൺസ്‌ ക്ലബ്‌ ഓഫ് ഗുരുവായൂർ സംഘടിപ്പിച്ച പച്ചക്കറി തൈകളും, പച്ചക്കറി കിറ്റ് വിതരണവും പുന്നത്തൂർ റോഡിൽ ഉള്ള നവജീവൻ റെസിഡൻസ് അസോസിയേഷനിൽ വെച്ച് ലയൺസ്‌ ക്ലബ്‌ ഡിസ്ട്രിക് ക്യാബിനറ്റ് ജോയിന്റ് സെക്രട്ടറിയും ആര്യഭട്ട കോളേജ് പ്രിൻസിപ്പാളും ആയ സി. ജെ. ഡേവിഡ് നിർവഹിച്ചു. യോഗത്തിൽ ക്ലബ്‌ പ്രസിഡന്റ്‌ സി. ഡി. ജോൺസൻ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു നവജീവൻ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്‌ റൂബി ലൗറെൻസ്, മെട്രോ ക്ലബ്‌ പ്രസിഡന്റ്‌ ബാബു മാസ്റ്റർ, ലയൺസ്‌ ക്ലബ്‌ വൈസ് പ്രസിഡന്റ്‌ ശിവദാസ് മുല്ലപ്പിള്ളി, കെ. ബി. ഷൈജു എന്നിവർ പ്രെസംഗിച്ചു. ട്രിജോ പാലത്തിങ്ങൽ, എം. ചന്ദ്രശേഖരൻ, ജോയ് ഓ. ടി. എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

guest
0 Comments
Inline Feedbacks
View all comments