വിശാഖപട്ടണത്ത് വീണ്ടും വാതക ചോര്‍ച്ച ; കൂടുതല്‍ പേരെ ഒഴിപ്പിച്ചു.

വിശാഖപട്ടണം : വിശാഖപട്ടണത്ത് എല്‍ ജി കെമിക്കല്‍സില്‍ ഇന്നലെ അര്‍ദ്ധ രാത്രി വീണ്ടും വിഷ വാതക ചോര്‍ച്ച. 24 മണിക്കൂര്‍ മുമ്പുണ്ടായ ചോര്‍ച്ച അടക്കുന്നതിനിടെയാണ് രാത്രി 12 മണിയോടെ വീണ്ടും ചോര്‍ച്ച ഉണ്ടായത്. ഇതേ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പതിനൊന്നുപേരാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ വാതക ചോര്‍ച്ചയില്‍ മരിച്ചത്. വാതകം ചോരാനുണ്ടായ കാരണങ്ങളെക്കുറിച്ച് അന്വേഷണങ്ങള്‍ നടന്നുവരികയാണ്. അതിനിടെയാണ് വീണ്ടും വാതകം ചോര്‍ന്നത്. ദേശീയ സുരക്ഷ നിവാരണ ഏജന്‍സിയിലെ 50 ഓളം പേര്‍ രക്ഷാ പ്രവര്ത്തനത്തില്‍ പങ്കെടുത്തു. 2-3 കിലോമീറ്റര്‍ ഉളളവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ ഫയര്‍ ഓഫീസര്‍ സന്ദീപ് ആനന്ദ് പറഞ്ഞു.

ഇന്നലെ പുലര്‍ച്ച രണ്ടരയോടെയാണ് വാതക ചോര്‍ച്ച ഉണ്ടായത്. മൂന്ന് കിലോമീറ്ററിലധികം പ്രദേശങ്ങളില്‍ വിഷവാതകം പരന്നു. പലരും കുഴഞ്ഞു വീണു. 11 പേരാണ് മരിച്ചത്. ചിലര്‍ ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രികൡ പ്രവേശിപ്പിച്ചു. ലോക്ഡൗണ്‍ കാരണം അടച്ചിട്ടിരുന്ന കമ്പനി കഴിഞ്ഞ ദിവസമാണ് തുറന്നത്. അപകടം നടക്കുമ്പോള്‍ 50 -ഓളം ജീവനക്കാര് കമ്പനിയില്‍ ഉണ്ടായിരുന്നു. വിശാഖപട്ടണത്തിനടുത്ത് ആര്‍ ആര്‍ വെങ്കിടപുരം ഗ്രാമത്തിലാണ് കമ്പനി.

പ്ലാസ്റ്റിക്ക് നിര്‍മ്മിക്കുന്ന കമ്പനിയായണ് എല്‍ ജി കെം. തെക്കന്‍ കൊറിയന്‍ കമ്പനിയാണ്. എങ്ങനെയാണ് വാതക ചോര്‍ച്ച ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. കെട്ടികിടക്കുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ക്ക് രാസപ്രവര്ത്തനം നടന്നതാണ് ചോര്‍ച്ചയ്ക്ക് കാരണമായതെന്നും ചില വാദങ്ങളുണ്ട്. പ്ലാസ്റ്റിക്, വയര്‍, ബ്ലഡ് ബാഗുകള്‍ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണ് വാതകമായ സ്‌റ്റൈറീന്‍ ആണ് ചോര്‍ന്നത്. അതിനിടെ മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢി പറഞ്ഞു. ഗുരുതരാവസ്ഥിയില്‍ ചികില്‍സയിലായവര്‍ക്ക് 10 ലക്ഷവും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷവും ലഭിക്കും. 1997-ലാണ് ഹിന്ദുസ്ഥാന്‍ പോളിമേഴ്സിനെ എല്‍ജി കെം ഏറ്റെടുക്കുന്നതും കമ്പനിയുടെ പേര് എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവ. ലിമിറ്റഡ് എന്നു മാറ്റുന്നതും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here