കൊച്ചി: പിറന്ന മണ്ണിലേക്ക് ആശ്വാസതീരം തേടി ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്ക് വന്ന ആദ്യ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങി ബഹ്‌റൈൻ സമയം വൈകിട്ട് അഞ്ചു മണിക്ക് 177 യാത്രക്കാരുമായി പുറപെട്ട വിമാനമാണ് രാത്രി 11.30 ന് ലാന്‍ഡ്‌ ചെയ്തത്.

ബഹറൈനില്‍ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ശരീര താപം പരിശോധിച്ച ശേഷമാണ് വിമാനത്താവളം അധികൃതര്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിച്ചത്. വൈറസ് ബാധയുണ്ടോയെന്നറിയാനുളള പി.സി.ആര്‍ ടെസ്റ്റ് നടത്തിയിട്ടില്ല.

എംബസി തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റിലുള്‍പ്പെട്ടവരാണ് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. വിസ തീര്‍ന്നവര്‍ ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, തുടങ്ങിയവര്‍ക്കാണ് തിരിച്ചു പോകാന്‍ അവസരം നല്‍കിയത്. യാത്രക്കാരില്‍ 40 ശതമാനത്തോളം സ്ത്രീകളാണ്. ഇന്നലെ നടത്തിയപോലെയുള്ള എല്ലാ സജ്ജികരണങ്ങളും എയര്‍പോര്‍ട്ട്‌ അതോറിറ്റിയും പോലീസും ആരോഗ്യ പ്രവര്‍ത്തകരും ഒരുക്കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാവരെയും നിലവില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള ആരോഗ്യസുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റും. ഗര്‍ഭിണികളെ അവരുടെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here