നഗരസഭയിൽ ജീവൻ രക്ഷാമരുന്നുകൾ ലഭ്യമാക്കണം ; ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഗുരുവായൂർ: ഹൃദ്രോഗം, കരൾ, വൃക്ക, അർബുദം തുടങ്ങീ രോഗികൾക്ക് സൗജന്യ ജീവൻ രക്ഷാമരുന്നുകൾ നഗരസഭകളിലും നൽക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. മേൽ പറഞ്ഞ രോഗികൾക്കു് ബി.പി.എൽ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ തുടങ്ങിയവരുടെറേഷൻ കാർഡിന്റെ കോപ്പി, ഡോക്ടറുടെ മരുന്ന് ലീസ്റ്റ് ,എന്നിവയോടെ വാർഡ്‌ മെമ്പർ വഴി സമർപ്പിച്ചാൽ ആരോഗ്യ കേന്ദ്രങ്ങൾ വഴി ശേഖരിച്ച്മരുന്നുകൾ ലഭ്യമാക്കണം. ഇത്തരത്തിൽ ഇപ്പോൾ പഞ്ചായത്തുകൾ മാത്രമായി മരുന്നുകൾ നൽക്കപ്പെടുന്നതിന് തുടക്കമാകുകയാണ്.

തൃശൂർ എം.പി ടി. എൻപ്രതാപനും മരുന്നകൾ നൽക്കി വന്നിരുന്നു ( പഞ്ചായത്തുകൾ ആരംഭം കുറിച്ചതിനാൽ എം.പി. റജിസ്ട്രേഷൻ നിർത്തലാക്കുകയുമാണ്) പഞ്ചായത്ത് നൽകുന്ന ഈ തരത്തിൽ അതിനായി ബന്ധപ്പെട്ട പദ്ധതി വിഹിതങ്ങളിൽ നിന്ന് തുക കണ്ടെത്തി നഗരസഭകളിലും മരുന്ന് നൽകുവാൻ സത്വര നടപടികൾ സ്വീകരിയ്ക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട് ഉപജീവനത്തിനു് തന്നെ പാടുപ്പെടുമ്പോൾ രോഗികൾക്ക് ജീവൻ രക്ഷാമരുന്നുകളുടെ പൊള്ളുന്ന വിലയും, ലഭിയ്ക്കുവാനുള്ള വിഷമതകളും ഏറെയാണ്‌. മേൽ വിവരിച്ച വ്യവസ്ഥകൾ പ്രകാരം അതിൽ ഉൾപ്പെടുന്ന നിർദനരായ രോഗികൾക്കു് മരുന്നുകൾ നൽകുവാൻ ഗുരുവായൂർ നഗരസഭ തുടക്കം കുറിയ്ക്കണമെന്നും ആവശ്യപ്പെട്ടു.ഈ കാലയളവിൽ നൽക്കുവാൻ കഴിയുന്ന ഏറ്റവും നല്ല കാരുണ്യ സഹായമായിരിയ്ക്കും ജീവൻ രക്ഷാമരുന്നുകൾ സൗജന്യമായി സുഗമമായി രോഗികൾക്ക് എത്തിച്ചു നൽകുന്നതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു മുൻ മണ്ഡലം പ്രസിഡണ്ട്‌. ഒ.കെ.ആർ.മണികണ്ഠൻ, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ പി.കെ.ജോർജ്, സി. കൃഷ്ണകുമാർ , സ്റ്റീഫൻ ജോസ്. ഷൈൻ മനയിൽ, ശശി വല്ലാശ്ശേരി, ട്രഷറർ അരവിന്ദൻ കോങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here