ഗുരുവായൂർ:ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം അഞ്ചുകോടി രൂപ നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി. കളക്ടറുടെ യോഗത്തിൽ പങ്കെടുക്കാൻ ദേവസ്വം ചെയർമാൻ നഗരസഭയിലേക്ക് എത്തിയ സമയത്തായിരുന്നു പ്രതിഷേധമുയർത്തിയത്. മുൻകൂട്ടി അനുമതി വാങ്ങാതെ സമരം നടത്തിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ബ്ലോക്ക് പ്രസിഡന്റ് സി. ഗോപപ്രതാപൻ, മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട്, നേതാക്കളായ കെ.പി. ഉദയൻ, ഒ.കെ.ആർ. മണികണ്ഠൻ, ബാലകൃഷ്ണൻ മടപ്പാട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here