ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പേരില്‍ ചൈനയെ കൈവിടുന്ന ആയിരത്തോളം കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍. ആനുകൂല്യങ്ങള്‍ വാഗ്‌ദാനം ചെയ്‌ത്, വിവിധ രാജ്യാന്തരതല ചര്‍ച്ചകളിലൂടെയാണ് ഇതിനുള്ള നീക്കം നടക്കുന്നത്. ഏകദേശം 550ഓളം ഉത്‌പന്നങ്ങളുടെ നിര്‍മ്മാണ കമ്പനികളുമായി ഇന്ത്യ ചര്‍ച്ച നടത്തിയെന്നാണ് സൂചന. വസ്‌ത്രനിര്‍മ്മാണ കമ്പനികള്‍, വാഹന നിര്‍മ്മാതാക്കള്‍, ലെതര്‍ കമ്പനികള്‍, മരുന്ന് നിര്‍മ്മാണ കമ്പനികള്‍, മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനികള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങിയവയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ADVERTISEMENT

കോവിഡ് വൈറസിനെ നിയന്ത്രിക്കാന്‍ ചൈന ശ്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്കെതിരെ രംഗത്തുവന്നിരുന്നു. ഇതോടെ അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് പിൻവാങ്ങാൻ തയ്യാറാകുകയായിരുന്നു. അതേസമയം ചൈനയില്‍ നിന്ന് പിന്‍വാങ്ങുന്ന തങ്ങളുടെ കമ്പനികള്‍ക്ക് 220 കോടി ഡോളര്‍ അമേരിക്ക സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഫാക്‌ടറികൾ ചൈനയിൽ നിന്ന് മാറ്റാനാണിത്.

COMMENT ON NEWS

Please enter your comment!
Please enter your name here