ഗുരുവായൂർ: അബുദാബി – കൊച്ചി വിമാനത്തിൽ എത്തിയ തൃശൂർ ജില്ലയിലെ 72 പ്രവാസികളിൽ 38 പേരെ കോവിഡ് കെയർ സെൻ്ററായി നിശ്ചയിച്ച ഗുരുവായൂർ സ്റ്റെർലിംഗിൽ ഗ്രൂപ്പിന്റെ മമ്മിയൂരെ ഗേറ്റ് വേ ഹോട്ടലിൽ സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണത്തിലാക്കി. പുലർച്ചെ 3.30 ഓടെ, പ്രത്യേകമായി ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസിലാണ് ഇവരെ ഹോട്ടലിൽ എത്തിച്ചത്. 38 ൽ 10 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനയെത്തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായി ബന്ധുക്കൾക്കൊപ്പം വിട്ടു. ഗുരുവായൂരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ, ജില്ലാ കലക്ടർ എസ്.ഷാനവാസ്, നഗരസഭാ ചെയർപേഴ്സൺ എം.രതി, വൈസ് ചെയർമാൻ അഭിലാഷ്.വി.ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.ഷെനിൽ, പോലീസ് -റവന്യൂ- തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രവാസികളെ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here