പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ യുവാവിന്റെ മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു.  അട്ടപ്പാടിയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഷോളയൂര്‍ വരകംപതി ഊരില്‍ യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്നാണ് ഡിഎംഒ കെ പി റീത്ത അറിയിച്ചത്. അദ്ദേഹത്തിന്റെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡിഎംഒ വ്യക്തമാക്കി. കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധു മരണപ്പെട്ട സമയത്ത് പോയിവന്ന ശേഷം ഏപ്രില്‍ 29 മുതല്‍ യുവാവ് വീട്ടില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഈ മാസം ആറിന് വയറുവേദനയെ തുടര്‍ന്ന് കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയിലെത്തുകയും തുടര്‍ന്ന് ഏഴിന് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. അവിടെ നിന്നു രോഗം മൂര്‍ചിച്ഛതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലിനാണ് യുവാവ് മരിച്ചത്. യുവാവിന്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here