ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയതിൽ പ്രതിഷേധിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി. മോഹൻദാസിന്റെ കോലം കത്തിച്ച് ബി. ജെ. പി. തൈക്കാട് മേഖലയിലെ ചക്കംകണ്ടം, പാലുവായ്, വിളക്കാട്ട് പ്പാടം, പഞ്ചാരമുക്ക്, പുതുശ്ശേരിപ്പാടം എന്നിവടങ്ങളിൽ പ്രതിഷേധിച്ചു. ബി. ജെ. പി. തൈക്കാട് മേഖല പ്രസിഡൻ്റ്  ബിജു പട്ട്യാമ്പുള്ളി, സുജിത്ത് പാണ്ടാരിക്കൽ, പ്രകാശൻ പാണ്ടാരിക്കൽ, രാധിഷ്, സന്തോഷ് പാലുവായ്, സുഭാഷ് എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here