രാജ്യത്തെ ഞെട്ടിച്ച് വിശാഖപട്ടണത്തെ വിഷവാതകദുരന്തം; മരണസംഖ്യ ഉയർന്നേക്കുമെന്ന് സൂചന

വിജയവാഡ; രാജ്യത്തെ ഞെട്ടിച്ച് വിശാഖപട്ടണത്തെ വിഷവാതകദുരന്തം, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയില്‍നിന്ന്​ ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌​ മൂന്നുപേര്‍ മരിച്ചു, വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്​ട്രീസില്‍ നിന്നാണ്​ രാസവാതകം ചോര്‍ന്നത്​, വ്യാവസായിക മേഖലയിലാണ്​ ദുരന്തമുണ്ടായത്​.

വിഷവാതകം ശ്വസിച്ച് മരിച്ചവരില്‍ ഒരാള്‍ എട്ട് വയസ്സുകാരിയാണ്,, മരണസംഖ്യ ഉയരുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്, വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ദുരന്ത നിവാരണ സേനയും അഗ്നശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുകയാണ്, ശാരീരികാസ്വാസ്ഥ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്. കൂടാതെ കുറച്ചു ആൾക്കാർ റോഡുകളില്‍ വീണുകിടക്കുന്നതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാമണയ്യ അറിയിച്ചു. രണ്ട് മണിക്കൂര്‍ കൊണ്ട് സ്ഥിതി നിയന്ത്രവിധേയമാക്കാന്‍ കഴിയുമെന്ന് ജില്ല കലക്ടര്‍ വി. വിനയ് ചന്ദ് അറിയിച്ചു. ശ്വാസതടസ്സം നേരിടുന്നവര്‍ക്ക് ആവശ്യമായ ഓക്സിജന്‍ നല്‍കുമെന്നും അടിയന്തിര ചികിത്സ നൽകുമെന്നും വ്യക്തമാക്കി.

ഇതിനോടകം വിഷവാതകം ശ്വസിച്ച്‌ ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റികും അനുബന്ധ വസ്തുക്കളും നിര്‍മിക്കുന്ന ഫാക്ടറിയില്‍നിന്നാണ് വാതകം ചോര്‍ന്നത്. 1961ല്‍ ഹിന്ദുസ്ഥാന്‍ പോളിമേര്‍സ് എന്ന പേരിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി ഏറ്റെടുക്കുകയായിരുന്നുവെന്ന് അധികാരികൾ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button