ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം തനത് ഫണ്ട് ദുർവിനിയോഗം ചെയ്ത ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസിന്റെ ക്ഷേത്ര വിശ്വാസി സമൂഹത്തോടുള്ള ധിക്കാര നടപടിയാണെന്നും, രാജിവെച്ച് പുറത്ത് പോകണമെന്നും ബി.ജെ. പി. ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട്. അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു. ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ  43 വാർഡുകളിലും ഒരേ സമയം ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.  മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്ന പ്രതിഷേധത്തിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.എം ഗോപിനാഥ്, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്  അഡ്വ: നിവേദിത, ബി.ജെ.പി തൃശൂർ ജില്ലാ സെക്രട്ടറി കെ.ആർ അനീഷ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി, ബി.ജെ.പി ഗുരുവായൂർ മുനിസിപ്പൽ പ്രസിഡന്റ് മനീഷ് കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

LATEST POSTS

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിലും ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ മുഴുവൻ ബൂത്തു കേന്ദ്രങ്ങളിലും പ്രതിഷേധങ്ങൾ നടന്നതായി  പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here