ഗുരുവായൂർ: പ്രവാസികൾക്ക് ഐക്യദാർഢ്യം പകർന്ന് മെഴുകുതിരി തെളിയിച്ച് പ്രകാശനാളം തീർത്ത് കോൺഗ്രസ്സ് ,കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 25000 സ്ഥലങ്ങളിൽ നടത്തപ്പെട്ട “പ്രവാസികൾക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി തെളിയിച്ച് പ്രകാശനാളം ചൊരിയുന്ന സ്നേഹവായ്പ്പിന്റെ കരുതലിൽ ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയും പങ്കാളികളായി.നിലവിലെ പ്രവാസികളുടെ ആശങ്ക അകറ്റുക -_ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് മതിയായ പുനരധിവാസ പാക്കേജ് പ്രഖ്യാപിയ്ക്കുക – തിരിച്ചെത്തുന്നവരുടെ യാത്രാ കൂലി ഒഴിവാക്കുക- ഗൾഫിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സ്വാന്തന സഹായം നൽകുക തുടങ്ങീ ബാനറുകളും, കൊടിയും ഏന്തിയാണ് ഗുരുവായൂരിൽ പതിനഞ്ചോളം ഇടങ്ങളിൽ കൊറൊണാപരിധിയിൽ മെഴുകുതിരി തെളിയിച്ച് കൊണ്ട് പ്രകാശനാളം തീർത്ത് പ്രവാസികൾക്ക് ഐക്യ ദാർഢ്യം പകർന്ന് നൽക്കിയത്.

ADVERTISEMENT

ഇന്നലെ വൈകിട്ട് 6 pm ന് ഒരേ സമയം സംസ്ഥാനത്ത് തിരി തെളിയിച്ച ഐക്യ ദാർഢ്യ പ്രഖ്യാപനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രസ്തുത ചടങ്ങിന്റെ ഉൽഘാടനം തിരുവെങ്കിടത്ത് ദീർഘകാലം പ്രവാസിയും, യു.എ.- ഇ പ്രവാസി ഫോറം ഗുരുവായൂർ ചാപ്ക്ടർസാരഥികളിലൊരാളും, ഗുരുവായുർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമായ ശശി വാറണാട്ട് മെഴുകുതിരി തെളിയിച്ച്നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു.

വിവിധ കേന്ദ്രങ്ങളിലായി ആർ.രവികുമാർ ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ ,അരവിന്ദൻ പല്ലത്ത്, പി.ഐ. ലാസർ ,ശിവൻ പാലിയത്ത്, എം.കെ.ബാലകൃഷ്ണൻ മേഴ്സി ജോയ്, ഷൈലജ ദേവൻ, ശ്രീദേവി ബാലൻ,സി.അനിൽകുമാർ, പ്രിയാ രാജേന്ദ്രൻ, സുഷാ ബാബു, വി.കെ.സുജിത്ത് പി.കെ.ജോർജ്, രാമൻ പല്ലത്ത്, ഷൈൻ മനയിൽ, ഷൈമിൽ, ടി വി കൃഷ്ണദാസ്, ഒ.പി.ജോൺസൺ ,ശശി വല്ലാശ്ശേരി സ്റ്റീഫൻ ജോസ്,ബാബുഗുരുവായൂർ, ബിന്ദു നാരായണൻ,അരവിന്ദൻ കോങ്ങാട്ടിൽ, എസ്.കെ.സന്തോഷ്, പി.കൃഷ്ണദാസ്, കെ.സലീo കുമാർ, കെ.പി.മനോജ്, ജോതിശങ്കർ, പ്രകാശൻ, ബഷീർ മാണിക്കത്ത് പടി, കെ.ബി സലാം, കെ.വിശ്വനാഥൻ, ഷാഫിറലി മുഹമ്മദ്, പ്രേംകുമാർ ജി.മേനോൻ , പ്രമീള ശിവശങ്കരൻ , എ.എം. ജവഹർ ,ബൈജു നീലം കാവിൽ, കെ.കെ.ഉണ്ണികൃഷ്ണൻ , കണ്ണൻ അയ്യപ്പത്ത്, ജോയ് തോമാസ് , ഡേവിസ് കണ്ടംകുളം, സി.എസ്.സൂരജ് , ഷാനു ,ജഗതി, മനീഷ്നീലിമന, രഞ്ജിത്ത് , വിഷ്ണു ,കണ്ണൻ, സരള രാധാകൃഷ്ണൻ ,സുജിത്, ജയരാജ് ഗുരുവായൂർ,സി.കെ.ഡേവിസ്, ശശി പട്ടത്താക്കിൽ, പോളീ ഫ്രാൻസീസ്, രമേശ് തലപ്പിള്ളി, പ്രഭാകരൻ അകമ്പടി, സോമൻ ഇരിങ്ങപ്പുറം തുടങ്ങി നിരവധി പേർ പങ്ക്ചേർന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here