കൊച്ചി: അബുദാബിയില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രവാസികളെയും വഹിച്ചുകൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ന് രാത്രി 9.40ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. യാത്രക്കാരെ നിരീക്ഷണത്തിലാക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

ADVERTISEMENT

എയര്‍ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ അബുദാബിയില്‍ നിന്ന് 179 പ്രവാസികളാണ് ഇന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വിമാനം അബുദബിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. യാത്രക്കാർ പൂരിപ്പിച്ചുനൽകേണ്ട സത്യവാങ്മൂലം ഉൾപ്പെടെയുള്ള ഫോറങ്ങൾ വിമാനത്തിൽ തന്നെ കൊടുത്തുവിടും. പ്രവാസികള്‍ ടെർമിനലിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ എന്നിവ ഉപയോഗിച്ച് ഇവരുടെ താപനില പരിശോധിക്കും.

യാത്രക്കാരുടെ ബാഗുകള്‍ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. ശേഷം ബാഗിന്റെ ഓരോ വശത്തും അൾട്രാവയലറ്റ് രശ്മികൾ പതിപ്പിക്കും. ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. പിന്നീട് ഇവരെ പ്രത്യേകം വാഹനങ്ങളില്‍ ജില്ലാ ഭരണകൂടങ്ങള്‍ ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

COMMENT ON NEWS

Please enter your comment!
Please enter your name here