ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ 5 കോടി രൂപ കൊടുത്തതിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. യാതൊരു വക കൂടിയാലോചനയും, ചർച്ചകളും നടത്താതെ തികച്ചും നിയമവിരുദ്ധമായി വിശ്വാസികളെ വെല്ലുവിളിക്കുന്ന രീതിയിലും , സർക്കാറിന്റെ ധൂർത്തിന്റെ ചിലവിലേക്കാണ് ദേവസ്വത്തിന്റെ പണം കൊണ്ടു പോകുന്നതെന്നും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡന്റ് ശ്രീ സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി ഉദയൻ അധ്യക്ഷത വഹിച്ചു. ഒ കെ ആർ മണികണ്ഠൻ, ബാലകൃഷ്ണൻ മടപ്പാട്ടിൽ, ബാലൻ വാർണാട്ട് ,എന്നിവർ പങ്കെടുത്തു സംസരിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here