തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വത്തിൽനിന്ന് അഞ്ച് കോടി രൂപ നൽകിയതിൽ പ്രതിഷേധിച്ച് ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസിന്റെ വീടിനു മുന്നിൽ ഹിന്ദു ഐക്യവേദി ധർണ നടത്തി. സംസ്ഥാന സെക്രട്ടറി പി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.കേശവദാസ്, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ രാജൻ കുറ്റുമുക്ക്, കോർപ്പറേഷൻ സമിതി പ്രസിഡൻറ് അഡ്വ. സി സഞ്ജയ്, ജനറൽ സെക്രട്ടറി സി.ബി പ്രദീപ് കുമാർ, സംഘടനാ സെക്രട്ടറി സി.ബി സുദർശൻ എന്നിവർ പങ്കെടുത്തു. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും. ഹൈക്കോടതിയിൽ ഹിന്ദു ഐക്യവേദി സമർപ്പിച്ച റിട്ട് ഫയലിൽ സ്വീകരിച്ചു. മേയ് എട്ടിന് കേസ് പരിഗണിക്കും .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here