ഗുരുവായൂര്‍ : തൃശൂര്‍ ജില്ലയിലേക്ക് തിരിച്ചെത്തുന്ന ആദ്യ പ്രവാസി സംഘത്തെ ഗുരുവായൂര്‍ മമ്മിയൂരിലെ ഗെറ്റ് വെ ഇന്‍ എന്ന ഹോട്ടലില്‍ ആണ് താമസിപ്പിക്കുക എന്ന് ജില്ല കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. ഇവര്‍ക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീയെ ചുമതലപ്പെടുത്തി. നേരത്തെ ഗുരുവായൂര്‍ ദേവസ്വം അതിഥി മന്ദിരങ്ങളില്‍ താമസ സൗകര്യം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. പ്രവാസികളെ താമസിപ്പിക്കുന്നത് സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കളകടര്‍ കൊച്ചിയില്‍ എത്തുന്ന ആദ്യ വിമാനത്തിലെ 179 പേരില്‍ 73 പേരാണ് തൃശൂര്‍ ജില്ലയിലേക്ക് ഉള്ളത് ഇതില്‍ 39 പുരുഷന്മാരും, 34 സ്ത്രീകളും ആണ് ഉള്ളത് 75 വയസ്സിന് മുകളിൽ പ്രായമുള്ള വരെയും കുട്ടികളെയും അവരുടെ വീടുകളിൽ തന്നെ ക്വാറന്റയിൻ ചെയ്യാന്‍ നടപടി എടുക്കും.

ADVERTISEMENT

ജില്ലയിലേക്ക് തിരികെ എത്തുന്നവരെ 14 ദിവസത്തെ ക്വാന്റെ യിനിൽ പാർപ്പിക്കും. ഇതിനായി ജില്ലയിൽ 339 കെട്ടിടങ്ങളിലായി 8500 മുറികളും 17000 കിടക്കകളും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലേക്ക് വരുന്ന പ്രവാസികളെ പുതിയ നിർദേശം അനുസരിച്ച് പ്രവാസികളുടെ വീടിനോട് ചേർന്ന താലൂക്ക് തല കേന്ദ്രങ്ങളിൽ തന്നെ അവരെ താമസിക്കുന്നതിനുള്ള സൗകര്യമൊരുക്കും. പ്രവാസികളെ സ്വീകരിക്കുന്നതിനായി ഹോട്ടലുകൾ വിട്ടു നൽകുന്നതിന് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പൂർണ്ണ സഹകരണമാണ് വാഗ്ദാനം നൽകിയതെന്നും കളക്ടർ അറിയിച്ചു

താമസ സ്ഥലങ്ങളിൽ വൈദ്യുതി,കുടിവെള്ളം എന്നിവ ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോലീസ് റവന്യു, ആരോഗ്യ വിഭാഗം , സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനം ക്വാറൻറ്റയിൻ കേന്ദ്രങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ക്വാറന്റയിൻ കേന്ദ്രങ്ങളിൽ ഓരോ നിലകളിലും സന്നദ്ധ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസ്, മെഡിക്കൽ സംഘം എന്നിവരുടെ സേവനങ്ങളും ഉറപ്പു വരുത്തി ചുമതല നൽകിയിട്ടുണ്ട് ക്വാറൻറ്റയിനായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾ പൂർണ്ണമായും അണു നശീകരണം നടത്തിയതിനു ശേഷം മാത്രമേ തിരികെ ഉടമകൾക്ക് നൽകുകയുള്ളൂ. മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്നും കേരളത്തിലേക്ക് വന്നവരെ 14 ദിവസത്തെ ക്വാറന്റയനിൽ താമസിപ്പിക്കും. ഇതു വരെ 600 പേരാണ് ജില്ലയിലേക്ക് വന്നിട്ടുള്ളത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് ഫ്ലാറ്റിലേക്ക് എത്തുന്ന താമസക്കാരെ തടയുന്ന നടപടികൾ ഫ്ളാറ്റ് അസോസിയേഷന്റെ ഭാഗത്തുനിന്നും ഉണ്ടായാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു ക്വാറൻറ്റിയിൻ കേന്ദ്രങ്ങളിൽ താമസിക്കുന്നവരെ ഉത്തരവാദിത്വമുള്ളവർ മാത്രമേ സന്ദർശിക്കാൻ പാടുള്ളൂ. ജനപ്രതിനിധികളോ മാധ്യമപ്രവർത്തകരോ. താമസക്കാരുടെ കുടുംബക്കാരോ ഒരു കാരണവശാലും താമസിക്കുന്ന സ്ഥലത്ത് സന്ദർശിക്കുവാൻ പാടില്ലെന്ന് കളക്ടർ പറഞ്ഞു.

ഗുരുവായൂരിൽ നടന്ന യോഗത്തിൽ ജില്ലാകളക്ടർക്ക് പുറമേ എം പി ടി.എൻ പ്രതാപൻ, കെ വി അബ്ദുൾഖാദർ എം.എൽ.എ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം.രതി , ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ്, അഡ്മിനിസ്ട്രെറ്റര്‍ എസ് വി ശിശിര്‍, നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം .എ ഷാഹിന, ടി.എസ് ഷെനിൽ, പോലിസ്, റവന്യൂ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here