തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ ഇടി മിന്നലോട് കൂടിയ ശക്തമായ മഴ തുടരും. അതിനാല്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വെള്ളിയാഴ്ച ഇടുക്കി, ഞായറാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കനത്ത മഴയുടേയും ഇടിമിന്നലിന്റെയും മുന്നറയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സ്ഥലത്ത് അതി ശക്തമായ മഴ പെയ്യാന്‍ ഉള്ള സാധ്യതയുണ്ട്. പകല്‍ രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ ഇടിമിന്നലുണ്ടാകും. ചില പ്രദേശങ്ങൡ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here